Advertisements
|
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ (ISFV) സംഘടിപ്പിച്ച ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ജൂണ്‍ 14 ന് ശനിയാഴ്ച ഫ്രാങ്ക്ഫര്‍ട്ടിലെ ഏണ്‍സ്ററ് റോയിറ്റര്‍ സ്കൂളിന്റെ സ്പോര്‍ട്സ് ഹാളില്‍ വിജയകരമായി നടത്തി. പ്രായഭേദമില്ലാതെ ആവേശത്തോടെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയും പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
സീനിയര്‍ വിഭാഗത്തില്‍ എ, ബി, മിക്സഡ് മത്സരങ്ങളിലായി വിവിധ മത്സരങ്ങള്‍ നടന്നപ്പോള്‍, ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗതവും ഡബിള്‍സുമായും അരങ്ങേറി. ഓരോ മത്സരങ്ങളും കടുത്തതും മികച്ച പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായി.
ടൂര്‍ണമെന്റിന്റെ ഭാഗമായി, കാര്‍ഡ്സ് ടൂര്‍ണമെന്റ് ജൂണ്‍ 7 ന് സാല്‍ബൗ ടൈറ്റസ് ഫോറം (Nordwestzentrum) വേദിയായി. റമ്മി, ഇരുപത്തിയെട്ട് എന്നീ വിഭാഗങ്ങളിലായി നിരവധി ടീമുകള്‍ പങ്കെടുത്തു. മികച്ച പ്ളാനിംഗും പങ്കാളിത്തവും കൊണ്ട് ടൂര്‍ണമെന്റുകള്‍ക്ക് പുതിയ തലങ്ങളിലെത്തി.
വിജയികള്‍ ബാഡ്മിന്റണ്‍:
Badminton
A Team Doppel Winners
First Prize Jimmy Thomas & Manoj Thomas
Second Prize Nebu John & Arunkumar A Nair
B Team Einzel Winners
First Prize Akarsh
Second Prize Diljeet Shine
B Team Doppel Winners
First Prize Tom Thomas & Akarsh
Second Prize Boney Mathew & Happy Paul
B Team Mixed Winners
First Prize Anna Johnson & Melvin Vathalloor
Second Prize Devanandhini Salil & Diljeet Shine
Junior Einzel Winners
First Prize Robin Joseph
Second Prize Ryan Antony
Junior Doppel Winners
First Prize Ryan Antony & Robin Joseph
Second Prize Joel Palakkat & Jerome Palakkat
Cards
Rummy Winners
First Prize Bharaniraja Kandasamy
Second Prize Arunkumar A Nair
Twenty Eight Winners
First Prize Thomas Neerakal & Dennis
Second Prize Anoop Neeliyara & Benny Joseph
വാര്‍ഷിക ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ISFV സീനിയര്‍ അംഗങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാന ജൂറിയായി ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ പ്രവര്‍ത്തിച്ചു. മത്സരങ്ങള്‍ക്ക് ശേഷം നടന്ന ബാര്‍ബിക്യൂവിന് ജോസഫ് ഫിലിപ്പോസ്, പ്രദീപ് തുണ്ടിയില്‍, നിഖില്‍ സാംബശിവന്‍, ജോണി ദേവസ്യ എന്നിവര്‍ നേതൃത്വം നല്‍കി.
53 വര്‍ഷത്തെ പാരമ്പര്യമുള്ള ISFV ജര്‍മനിയില്‍ സ്ഥാപിതമായ ആദ്യ ഇന്ത്യന്‍ സ്പോര്‍ട്സ് ക്ളബാണ്. നിലവില്‍ ക്ളബിന്റെ നേതൃത്വം അരുണ്‍കുമാര്‍ എ നായര്‍, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവരോടൊപ്പം പുതുതലമുറയെ പ്രതിനിധീകരിച്ച് സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു എന്നിവരും പങ്കുവഹിക്കുന്നു.
മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും, ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറെയ്ന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു. |
|
- dated 19 Jun 2025
|
|
Comments:
Keywords: Germany - Otta Nottathil - ISFV_Badminton_tournament_Frankfurt_june_14_2025 Germany - Otta Nottathil - ISFV_Badminton_tournament_Frankfurt_june_14_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|